ഔഷധത്തോട്ടം ഒരുക്കി സി.എ.കെ.എം.ജി.എം.യു.പി സ്കൂൾ ചേറൂർ

ചേറൂർ: ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് (ജൂലൈ 28) സീഡ്, ഹരിത സേന എന്നീ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ സി.എ.കെ.എം.ജി. എം യുപിഎസ്.ചേറൂരിൽ ഔഷധത്തോട്ട നിർമ്മാണം നടന്നു. പുതു തലമുറയ്ക്ക് അധികം പരിചയമില്ലാത്ത  ഔഷധസസ്യങ്ങളായ നിലപ്പന, ആടലോടകം, അശോകം, സർപ്പഗന്ധി, തുമ്പ, പനികൂർക്ക, തുടങ്ങിയ ഔഷധസസ്യങ്ങൾ ഉൾപ്പെടുത്തി ഔഷധത്തോട്ടം  സ്കൂളിന്റെ ജൈവവൈവിധ്യോദ്യാനത്തിൽ ഒരുക്കി. 

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു. എം.ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു.  ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെ പറ്റിയും അവയുടെ സംരക്ഷണത്തെപ്പറ്റിയും അദ്ദേഹം കുട്ടികളെ ബോധവൽക്കരിച്ചു. 

സ്കൂൾ ഹെഡ്മാസ്റ്റർ രവിചന്ദ്രൻ മാസ്റ്റർ, പിടിഎ പ്രസിഡന്റ് സൈതലവി, വാർഡ് മെമ്പർ റൈഹാനത്ത്, സീഡ് കോഡിനേറ്റർമാരായ വിജേഷ്, പ്രത്യുഷ, ശാന്ത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

സ്കൂൾ ലീഡറും സീഡ് ക്ലബ് മെമ്പറുമായ സെസ്ജാസ് ജിബി നന്ദി അർപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}