വേങ്ങര: വേങ്ങര ഏരിയയിലെ എല്ലാ ലെൻസ്ഫെഡ് മെമ്പർമാരെയും നേരിൽ കണ്ട് അവരുടെ ജോലി ഇടങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തേടുകയും സംഘടന ആവിശ്കരിച്ച പുതിയ പദ്ധതികളും നിർദ്ദേശങ്ങളും കൈമാറുന്നതിന്
കുറഞ്ഞ സമയം മെമ്പർമാരുമൊത്ത് സംഘടന ചിലവഴിക്കുക എന്ന ലക്ഷ്യത്തോടെ ലെൻസ്ഫെഡ് വേങ്ങര ഏരിയ കമ്മറ്റി വിഭാവനം ചെയ്ത് ലെൻസ്ഫെഡ് കണക്റ്റ് 2025 വേങ്ങര യൂണിറ്റിൽ തുടക്കം കുറിച്ചു.
വേങ്ങര എ.ബി.സി കൺസ്ട്രക്ഷൻ ഓഫീസിൽ യൂണിറ്റ് പ്രസിഡൻ്റ് ദുൽകിഫിൽ ടി ടി അധ്യക്ഷതയിൽ നടന്ന പരിപാടി ലെൻസ്ഫെഡ് ജില്ലാ സെക്രട്ടറി വി.കെ.എ റസാഖ് ഉദ്ഘാടനം ചെയ്തു. പദ്ധതി വിശദീകരണം ഏരിയ സെക്രട്ടറി ഇസ്മായിൽ കെ.സി നിർവ്വഹിച്ചു.
ഏരിയ പ്രസിഡൻ്റ് റിയാസലി പി.കെ എം.ഡി രഘുരാജ്, അൻവർ എം , മുജീബ് റഹ്മാൻ, സഹീർ അബ്ബാസ് നടക്കൽ, മുഹമ്മദ് സാലിഹ് ഇ വി , അഫ്സൽ പി.പി എന്നിവർ സംസാരിച്ചു.
ലെൻസ്ഫെഡ് കണക്റ്റിൽ മെമ്പർമാരായ അജ്മൽ, ജിഷ്ണു , അജന, അക്ബറലി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
യൂണിറ്റ് എക്സികുട്ടീവ് അംഗങ്ങളായ മുഹമ്മദ് സഫീർ പി, അദീബ് റഹ്മാൻ എ.കെ, വിപിൻ.കെ എന്നിവർ പരിപാടി നിയന്ത്രിച്ചു.