കണ്ണമംഗലം: കണ്ണമംഗലം പഞ്ചായത്ത് ഇരുപത്തി മൂന്നാം വാർഡ് മുസ്ലിം ലീഗ് ഓഫീസ് വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പുള്ളാട്ട് ഷംസു ഉദ്ഘാടനം ചെയ്തു.
വാർഡ് പ്രസിഡണ്ട് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാസർ മേക്കരുമ്പിൽ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് പാർട്ടിയിലേക്ക് കടന്നു വന്ന പണക്കൽ വേലായുധൻ ആശംസകൾ നടത്തി. മുൻ പ്രസിഡന്റുമാരായ പുള്ളാട്ട് ഇബ്രാഹിം ഹാജി, പാമങ്ങാടൻ മുഹമ്മദാജി, ഫൈസൽ പുള്ളാട്ട്, അബ്ദുള്ളക്കുട്ടി, ശിഹാബ് പി, ഇർഷാദ് ടി, നാസർ കള്ളിയത്ത്, പാമങ്ങാടൻ ഷാഫി എന്നിവർ പ്രസംഗിച്ചു.