സായംപ്രഭയിലെ സ്ഥിരം അംഗങ്ങൾക്ക് റെയിൻകോട്ട് വിതരണം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ സായംപ്രഭാ ഹോമിൽ സ്ഥിരമായി പങ്കെടുക്കുന്ന മുതിർന്ന പൗരന്മാർക്ക് വേങ്ങരയിലെ പ്രമുഖ സ്ഥാപനമായ ഫ്രെഡോ കേക് സ്പോൺസർ ചെയ്ത റെയിൻകോട്ട് വിതരണം ചെയ്തു.  

മഴക്കാലത്ത് അവർക്ക് യാത്രസൗകര്യം ഉറപ്പാക്കുവാനാണ് ഈ ഉപഹാരം. വിതരണം ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, സ്ഥാപന പ്രതിനിധി റിയാസ് മാനു, സായംപ്രഭ കോർഡിനേറ്റർ ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}