വേങ്ങര: കേരളാ സ്റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ച് വേങ്ങര സബ്ട്രഷറിക്ക് മുൻപിൽ പ്രതിഷേധിച്ചു. പെൻഷൻ പരിഷ്‌കരണം നടപ്പാക്കാതെ വഞ്ചിച്ചു എന്നാരോപിച്ച് പരിഷ്‌കരണം നടപ്പാക്കാത്തതിന്റെ ഒന്നാം വാർഷിക ദിനത്തിലായിരുന്നു പ്രതിഷേധം.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെഎസ്എസ്‌പിഎ സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ബീരാൻ കുട്ടി അധ്യക്ഷനായി. എം.കെ. വേലായുധൻ, പി.വി. സുരേഷ്, കെ.പി. വേലായുധൻ, എൻ.വി. നഫീസ, പി.സി. ജയാനന്ദൻ, കെ, കുഞ്ഞിമൊയ്തീൻ, എൻ.കെ. നീലകണ്ഠൻ, കെ. വേലായുധൻ തുടങ്ങിയവർ പ്രസംഗിച്ചു.