മലപ്പുറം : മലപ്പുറം നഗരസഭയും എസ് എം സർവ്വർ പഠന കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഗസൽ ആലാപന മത്സരത്തിന്റെ സ്വാഗതസംഘം നിലവിൽ വന്നു. തകരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു.ഡോക്ടർ ഷംസുദ്ദീൻ തിരൂർക്കാട് അധ്യക്ഷത വഹിച്ചു.സഭ വികസന സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ പി കെ ഷക്കീർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി.ആമിർ കോഡൂർ, സലാംമലയമ്മ,ടി അബ്ദുറഷീദ്,എം.പി.അബ്ദുസ്സത്താർ,ടി.എച്ച്.കരീം,പി.സി. വാഹിദ് സമാൻ,ടി മുഹമ്മദ്, എൻ. മൊയ്തീൻകുട്ടി, പി. മുഹമ്മദ് കുട്ടി, ഷൗക്കത്ത് ഉപ്പൂടൻ, എൻ.സന്തോഷ്, സ്വബാഹ് വണ്ടൂർ, എം.നൂറുദ്ദീൻ, എൻ.കെ,അഫ്സൽ റഹ്‌മാൻ,വി.അബ്ദുൽ മജീദ്, സാജിദ് മൊക്കൻ,പി.പി.മുജീബ് റഹ്മാൻ പ്രസംഗിച്ചു.
സംസ്ഥാന തല ഗസൽ ആലാപന മത്സരം - സ്വാഗത സംഘം നിലവിൽ വന്നു
admin
Tags
Malappuram