വേങ്ങര: ജൂലൈ 1 ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് വേങ്ങര ലയൺസ് ക്ലബ്ബ് വേങ്ങരയിലെ മുതിർന്ന ഡോക്ടർമാരായ ഡോക്ടർ എൻ അബ്ദു, പി കെ യൂസഫലി, കെ ടി റുഖിയ എന്നിവരെ ആദരിച്ചു.
ആതുര സേവനത്തിൽ ആയുഷ്കാലം വേങ്ങരയിലെ രോഗികളെ പരിചരിച്ചതിനാണ് ആദരം. പ്രസിഡന്റ് പ്രദീപ് കെ, സിക്രട്ടറി സുധി ലയാലി, ട്രഷറർ ഷെമീം ടി പി, ഡിസ്ട്രിക്ട് കോർഡിനേറ്റര്മാരായ മുനീർ ബുഖാരി, സലാം ഹൈറ എന്നിവർ നേതൃത്വം നൽകി.
ആദരിക്കപ്പെട്ട ഡോക്ടർമാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും, പുതിയ തലമുറയിലെ ഡോക്ടർമാർക്ക് പ്രചോദനം നൽകുകയും ചെയ്തു. രോഗികളുമായുള്ള മാനുഷിക ബന്ധത്തിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.