കോവിഡിന് ശേഷമുള്ള പെട്ടെന്നുള്ള മരണങ്ങൾക്ക് വാക്സിനുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചും എയിംസും സംയുക്തമായി നടത്തിയ പഠനത്തിൽ ഇക്കാര്യം വ്യക്തമായി എന്നാണ് കേന്ദ്രസർക്കാർ വിശദീകരണം.
കോവിഡിന് ശേഷം അകാല മരണവും ഹൃദയാഘാതവും വർദ്ധിച്ചിട്ടുണ്ട്.
യുവാക്കളിലെ ഹൃദയാഘാതത്തിന് കോവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ലെന്ന് പഠനത്തിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പെട്ടെന്നുള്ള മരണം കണ്ടെത്താൻ ഐസി എം ആർ, നാഷണൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ എന്നിവ ചേർന്നാണ് പഠനം നടത്തിയത്. 18നും 45 നും ഇടയിലുള്ളവർക്കാണ് മരണം കൂടുന്നത്. രാജ്യത്തെ 47 ആശുപത്രികളിലാണ് പഠനം നടത്തിയത്. നേരത്തേ
കർണാടകയിൽ ഹൃദയാഘാതം കാരണമായി ആളുകൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.