വേങ്ങര: നാഷണൽ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് അൽ ഇഹ്സാൻ ഇംഗ്ലീഷ് സ്കൂളിലെ ആരോഗ്യ ക്ലബ്ബ് കൂട്ടായ്മയായ ഡോ.അമേറ്റ് വേങ്ങരയിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരെ ആദരിച്ചു.
ക്ലബ്ബ് ചുമതലയുള്ള അധ്യാപകൻ എസ് എ അബ്ദുൽ വഫ മറ്റു അധ്യാപകർ വിവിധ ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാർ കബ്ബ് പ്രതിനിധികളായ ഫാത്തിമ റൻഹ, നിഹ് ല ഫാത്തിമ, സജ നസ്മി, ഫാത്തിമ ബിൻത്, ലുജൈൻ കുരുണിയൻ, റസ ഫൈസൽ, അജ് വ, ഫാത്തിമ സഫ് വ, നൈഷ ഫാത്തിമ, ആയിഷ സിനു സംഹ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.