ജനകീയ കൗൺസിലർ ഷഹാന ഷഫീറിനെ ആദരിച്ചു

ചുരുങ്ങിയ കാലം കൊണ്ട് തന്റെ ഡിവിഷനിൽ വികസനവിപ്ലവം സൃഷ്ടിക്കുകയും നവീനമായ ആശയങ്ങളും ഇടപെലടലുകളും  നടത്തി മാതൃകയാവുകയും ചെയ്ത കോട്ടക്കൽ നഗരസഭാ ഈസ്റ്റ് വില്ലൂർ ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീറിനെ അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി ആദരിച്ചു.  

അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ഇസ്ലാമിക്‌ സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള പറപ്പൂർ, അബുദാബി മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടൻ, ആക്ടിംഗ് ജനറൽ സെക്രട്ടറി ഷാഹിദ് ചെമ്മുക്കൻ, മണ്ഡലം വൈസ് പ്രസിഡന്റ് ഹമീദ് കോട്ടൂർ, സെക്രട്ടറി അലി കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു. 

അബുദാബി കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി പ്രസിഡന്റ് അനീസ് ചെരട, ജനറൽ സെക്രട്ടറി ഷഫീർ വില്ലൂർ, ട്രഷറർ മുസ്തഫ ഉള്ളാടശ്ശേരി ഭാരവാഹികളായ കുഞ്ഞാവ കോങ്ങാടൻ, നിസാർ വില്ലൂർ, ശരീഫ് മരവട്ടം, ശിഹാബ് ചെരട തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}