കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ പ്രവൃത്തി പരിചയ ക്ലബിൻ്റെ കീഴിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി തൊഴിൽ പരിശീലനം സംഘടിപ്പിച്ചു. വഴിക്കാട്ടി എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്ക് സാനിറ്റൈസർ,ഹാൻറ് വാഷ്, ലിക്വിഡ് ബ്ലൂ, സോപ്പുപൊടി,പേപ്പർ പേന,സീഡ് പേന,പേപ്പർ ബാഗ്, കേക്ക് ബാഗ്,ന്യൂസ് പേപ്പർ കൊണ്ടുള്ള പലചരക്കു കടകളിൽ ഉപയോഗിക്കുന്ന കവർ
എന്നിവയിൽ പരിശീലനം നടത്തി, യന്ത്രസഹായമില്ലാതെ കുടിൽ വ്യവസായ സോപ്പു ഉത്പന്നങ്ങളുടെ നിർമാണത്തിന്റെ പ്രവർത്തനവും പരിശീലനവുമാണ് നടത്തിയത്. പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികളെയും
രക്ഷിതാക്കളേയുംസ്വയംപര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. പ്രവൃത്തി പരിചയ ക്ലബ് കൺവീനർ സുമൻ പോൾ, സ്പെഷ്യൽ എജ്യു കേറ്റർ കെ പ്രസീന പരിശീലനത്തിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ അലി കടവണ്ടി, സെപ്യൂട്ടി എച്ച്.എം കെ സുധ, എൻ വിനീത എന്നിവർ സംസാരിച്ചു.