കണ്ണമംഗലം : എടക്കാപറമ്പ് എഎംഎച്ച്‌യുപി സ്കൂളിലെ ‘ഒപ്പരം’ 2025 ഗൃഹസന്ദർശന പരിപാടി പിടിഎ പ്രസിഡന്റ് എ.കെ. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക എൻ. സ്വപ്ന അധ്യക്ഷത വഹിച്ചു. ജൂലായ് അവസാനത്തോടുകൂടി സ്കൂളിലെ അഞ്ചാം ക്ലാസിലെ മുഴുവൻ കുട്ടികളുടെയും വീട് സന്ദർശിക്കും. ഇതിലൂടെ കുട്ടികളെ അറിയുകയും അവർക്കുവേണ്ട പഠനപിന്തുണ നൽകുകയുമാണ് ലക്ഷ്യം. പരിപാടിക്ക് എ.കെ. അബ്ദുഷുക്കൂർ, കെ.വി. ബഷീർ, പി. ബിനോയ്, എ. മിൻഷാക്ക്, ഇ. ദിവ്യ, ടി. ബൽക്കീസ് ബാനു, പി. ഹിബ എന്നിവർ നേതൃത്വംനൽകി.
കുട്ടികളെ അടുത്തറിയാൻ ‘ഒപ്പരം 2025’
admin