കോട്ടക്കൽ: നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ചാപ്പനങ്ങാടി സർക്കിൾ കമ്മിറ്റിക്ക് കീഴിൽ സംഘകൃഷിക്ക് തുടക്കമായി.
ചാപ്പനങ്ങാടിയിൽ നടന്ന വിത്ത് വിതയ്ക്കൽ ചടങ്ങിന് സർക്കിൾ പ്രസിഡന്റ് സലീം നഈമി നേതൃത്വം നൽകി. സാമൂഹികം സെക്രട്ടറി മൊയ്തീൻ സഖാഫി ചേങ്ങോട്ടൂർ, യൂനുസ് കോൽക്കളം, റാഷിദ് അദനി പറങ്കിമൂച്ചിക്കൽ, ഹുസൈൻ മുസ്ലിയാർ ചൂനൂർ സംബന്ധിച്ചു.