വേങ്ങര: ഇരിങ്ങല്ലൂർ മജ്മഅ് മീലാദ് ഫെസ്റ്റ് 'എക്സലൻസിയ 25' കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ പ്രഖ്യാപിക്കുന്നു.
പ്രതിഭാധനരായ പ്രബോധകരെ വാർത്തെടുക്കാനായി മൂന്ന് ടീമുകളിലായി നൂറോളം മത്സര ഇനങ്ങളിൽ എൺപതിൽപരം വിദ്യാർഥികൾ മാറ്റുരക്കുന്ന എക്സലൻസിയ സെപ്തംബർ 13, 14 തിയ്യതികളിലായി നടക്കും.
കെപി യൂസുഫ് സഖാഫി കുറ്റാളൂർ, സഫ്‌വാൻ സഖാഫി വെള്ളില, സി പി കുഞ്ഞിപ്പ ഹാജി, ഹബീബ് അഹ്‌സനി കുന്ദമംഗലം, ഷംസുദ്ദീൻ സഖാഫി വൈലത്തൂർ, അഹമ്മദ് സാലിം അഹ്സനി, അസ്സുഫ ദർസ് അംഗങ്ങൾ സംബന്ധിച്ചു.