കെ പി ഫാത്തിമ സുഹ്റയെ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു

വേങ്ങര: പരിസ്ഥിതി ദിനത്തിൽ ജില്ലാതലത്തിൽ നടത്തിയ ഉപന്യാസ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയപറപ്പൂരിലെകെ പി ഫാത്തിമ സുഹ്റയെ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ഉപഹാരം നൽകി അനുമോദിച്ചു.

പ്രസിഡൻ്റ് മണ്ണിൽബെൻസീറ ടീച്ചർ ഉപഹാരം നൽകി. വൈസ് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷതവഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ പി പി സഫീർ ബാബു, സഫിയ മലക്കാരൻ എം സുഹിജാബി, എ ആർ നഗർ പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത്, തെന്നല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുറുക്കൻ അബ്ദുൽ ഗഫൂർ, ബ്ലോക്ക് അംഗങ്ങളായ നാസർ പറപ്പൂർ, പറങ്ങോടത്ത് അസീസ്, പി കെ റഷീദ്, ബി ഡി ഒ അനീഷ് കൊഴിഞ്ഞിൽ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}