വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയും സായംപ്രഭാ ഹോമും സംയുക്തമായി നൂറോളം മുതിർന്ന പൗരന്മാർക്ക് കർക്കിടക ഔഷധക്കഞ്ഞി വിതരണംവും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, ആരോഗ്യ വിദ്യാഭ്യാസ ചർപേഴ്സൺ ഹാരീഫ മടപള്ളി, ഭരണസമിതി അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, സിപി കാദർ, റഫീഖ് മൈദീൻ, ഉണ്ണികൃഷ്ണൻ എം പി, ഉമ്മർ കോയ, എ കെ നഫീസ, അസ്യ മുഹമ്മദ്, സി ടി മൈമൂന,കമറു ബാനു, നുസ്രത്ത്, റുബീന അബ്ബാസ്, നജുമുന്നീസ സാദിഖ്, മജീദ് മടപള്ളി, സായംപ്രഭാ ഫെസിലിറ്റേറ്റർ ഇബ്രാഹീം എ കെ, ആയുർവേദ ഹോസ്പിറ്റലിൽ പ്രതിനിധികളായ ഡോക്ടർ ജിജിമോൾ, ഡോക്ടർ ഷെമി.കെ, മുഹമ്മദ് -സീനിയർ മെഡിക്കൽ ഓഫീസർ, ഡോ.രശ്മി വി.എസ്- NAM മെഡിക്കൽ ഓഫീസർ, റഹ്മാബി കെ. കെ, ശ്രുതി ദാസ്, പ്രബിത പി തുടങ്ങിയവർ പങ്കെടുത്തു.
വേങ്ങരയിൽ മുതിർന്ന പൗരന്മാർക്ക് ഔഷധക്കഞ്ഞി വിതരണം ചെയ്തു
admin