എആർ നഗർ: മമ്പുറം പത്തൊമ്പതാം വാർഡിൽ എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എം.എസ്.എഫ്. വാർഡ് കമ്മിറ്റി ആദരിച്ചു. സ്നേഹസാന്ദ്രമായ ചടങ്ങ് വൈകുന്നേരം മമ്പുരത്ത് നടന്നു.
പരിപാടിയുടെ ഉദ്ഘാടനം എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.എ ജവാദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജുസൈറ മൻസൂർ, വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ് ഭാരവാഹികൾ, ഡിഎപിഎൽ സ്റ്റേറ്റ് പ്രസിഡന്റ് ബഷീർ മമ്പുറം, എം.എസ്.എഫ്. മണ്ഡലം വൈസ് പ്രസിഡന്റ് പി.എം. നജീബ്, പഞ്ചായത്ത് എം.എസ്.എഫ്. പ്രസിഡന്റ് ഇൻസാഫ്, സെക്രട്ടറി ശംസദ്, മറ്റ് വാർഡ് എം.എസ്.എഫ്. പ്രവർത്തകർ, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാർത്ഥികളുടെ വിജയം കുടുംബത്തിൻറെയും സമൂഹത്തിൻറെയും അഭിമാനമാണെന്നും, ഈ തുടക്കം ഉയർന്ന ലക്ഷ്യങ്ങൾക്കായുള്ള വഴിയാണ് എന്നും നേതാക്കൾ പ്രസംഗത്തിൽ പറഞ്ഞു. വിജയികൾക്ക് മെമെന്റോകളും പ്രശംസാപത്രങ്ങളും നൽകിയാണ് ആദരിച്ചത്.