കോട്ടക്കൽ: മലബാറിനെ സാംസ്കാരിക സമൃദ്ധി നൽകിയത് കടൽ വഴിയുള്ള സഞ്ചാരങ്ങൾ എന്ന് കെ കെ എൻ കുറുപ്പ് എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ല സാഹിത്യോത്സവിന്റെ ഭാഗമായി കോട്ടക്കലിൽ നടന്ന കടലിൻ്റെ സഞ്ചാരം മലബാറിന്റെ നാൾ വഴികൾ ചർച്ച സംഗമത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കടൽ കടന്നുള്ള യാത്രകളും ദേശാടനങ്ങളും രാജ്യത്തിൻറെ സംസ്കാരത്തെയും വളർച്ചയെയും ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം 24 മുതൽ 27 വരെ പരപ്പനങ്ങാടിയിൽ നടക്കുന്ന ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി വ്യത്യസ്ത സാംസ്കാരിക സംഗമങ്ങൾ, പഠന സെമിനാറുകൾ ബുക്ക് ഫെയറുകൾ, കലാ മത്സരങ്ങൾ തുടങ്ങിയവ നടക്കുന്നു. എടരിക്കോട് താജുൽ ഉലമ ടവറിൽ സംഘടിപ്പിച്ച ചർച്ച സംഗമത്തിൽ ജില്ലാ പ്രസിഡണ്ട് ജഫർ ഷാമിൽ ഇർഫാനി ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്ളൽ പി ടി ഫിനാൻസ് സെക്രട്ടറി മുഹമ്മദ് റഫീഖ് അഹ്സനി എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി മാരായ മൻസൂർ പി ,അനസ് നുസ്രി, ശുഹൈബ്, അഡ്വ. അബ്ദുൽ മജീദ്, ഹുസൈൻ ബുഖാരി , അബ്ദുൽ ഗഫൂർ, ഫളൽ ഹുസൈൻ അഹ്സനി, അമീർ സുഹൈൽ,ആതിഫ് എന്നിവർ സംബന്ധിച്ചു
മലബാറിന് സാംസ്‌കാരിക സമൃദ്ധി നൽകിയത് കടൽ വഴിയുള്ള സഞ്ചാരങ്ങൾ: കെ കെ എൻ കുറുപ്പ്
admin