യങ് ഇന്നോവേറ്റേർസ് പ്രോഗ്രാം: കോട്ടൂർ എ.കെ.എം. ന് വിജയം

കോട്ടക്കൽ: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കെ ഡിസ്ക്, സമഗ്ര ശിക്ഷ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വൈ.ഐ.പി  ശാത്രപഥത്തിൽ കോട്ടൂർ എ കെ എം എച്ച് എസ് എസിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ജില്ലാതല വിജയം. വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെൻ്റ് അനുമോദിച്ചു.
ജലമലിനീകരണം തടയുന്നതിനായി,ജലത്തിലെ രാസപദാർത്ഥങ്ങളുടെ അളവ് അറിയാനുള്ള ഒരു  ഉപകരണമാണ്  ആദിൽ ഷഹദ്, എ ശ്യാം,,വൈഷ്ണവ് എന്നിവരടങ്ങിയ ടീം കണ്ടെത്തിയത്.
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ളതും ഏത് സാഹചര്യങ്ങളിലും പെട്ടെന്നുള്ള സഹായത്തിനായി ഉപയോഗിക്കാൻ പറ്റുന്നതുമായ ഒരു ഉപകരണമാണ് ഷെൻസ റഫീഖ്,എം ഫാത്തിമ നിയ എന്നിവരടങ്ങിയ ടീം കണ്ടെത്തിയത്.
വിജയികൾക്ക് 25000 രൂപയും പ്രശസ്തി പത്രവും ലഭിക്കും. അനുമോദന യോഗത്തിൽ മാനേജർ കെ ഇബ്രാഹിം ഹാജി, പ്രൻസിപ്പൽ അലി കട വണ്ടി, പ്രധാന അധ്യാപിക കെ.കെ സൈബുന്നിസ , ഡെപ്യൂട്ടി എച്ച്.എം കെ  സുധ, എൻ വിനീത , ഫെസിലിറ്റേറ്റർ  എം.പി സാലിഹ്, എം ഷനിൽ , ഡിൻസ് ജോസഫ്  എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}