ഹംനശീർ ഗസൽ അലാപന മത്സരം പോസ്റ്റർ പ്രകാശനം ചെയ്തു

മലപ്പുറം: മലപ്പുറം നഗരസഭയും എസ്.എം.സർവർ ഉർദു പഠന കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള ഗസൽ ആലാപന മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം പ്രൗഢമായി. 

മലപ്പുറം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ഹക്കീം പ്രകാശം നിർവഹിച്ചു. കെ യു ടി എ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. ആഗസ്റ്റ് രണ്ടാം തിയതി മലപ്പുറം ബസ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അഖില കേരള ഗസൽ ആലാപന മത്സരത്തിൽ നിരവധി ഗായകന്മാർ പങ്കെടുക്കും.

കേരളത്തിലെ പ്രശസ്തനായ ഉർദു കവിയും പണ്ഡിതനുമായിരുന്ന എസ്.എം.സർവർ സാഹിബിൻ്റെ  സ്മരണാർത്ഥമാണ് മത്സരം സംഘടിപ്പിക്കുന്നത്. പി  മൊയ്തീൻകുട്ടി, ഡോ.പി കെ അബൂബക്കർ, ഉപ്പൂടൻ ഷൗക്കത്ത് , പി കെ അബൂബക്കർ ഹാജി, ടി മുഹമ്മദ്, എൻ.  മൊയ്തീൻകുട്ടി, എപി അബ്ദുൽ മജീദ്, പി മുഹമ്മദ് കുട്ടി, കെ ഷൗക്കത്തലി, സലാം മലയമ്മ, ടി അബ്ദുറഷീദ്, എം പി അബ്ദുസ്സത്താർ, പി.സി.വാഹിദ് സമാൻ, ടി.എച്ച് കരീം, എൻ.സന്തോഷ്, വി.അബ്ദുൽ മജീദ്, സാജിദ് മൊക്കൻ, പി.പി മുജീബ് റഹ്മാൻ, എൻ കെ അഫ്സൽ റഹ്മാൻ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}