വേങ്ങര: എസ് വൈ എസ് വേങ്ങര സോൺ സാമൂഹികം ഡയറക്ടറേറ്റ്ന് കീഴിൽ സംഘകൃഷി പരിശീലനം കൃഷിപാഠം സംഘടിപ്പിച്ചു. സോണിലെ 9 സർക്കിളുകളിൽ ആരംഭിച്ച സംഘകൃഷികൾക്ക് നേതൃത്വം നൽകുന്നവർക്കുള്ള പരിശീലനമാണ് കൃഷിപാഠം.
വേങ്ങര അൽ ഇഹ്സാൻ ക്യാമ്പസിൽ നടന്ന കൃഷിപ്പാടം എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി കെ എം ഹസ്സൻ സഖാഫി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് കെ പി യൂസഫ് സഖാഫി അധ്യക്ഷത വഹിച്ചു. പ്രമുഖ കർഷകൻ മുഹമ്മദ് ക്ലാരി പരിശീലനത്തിന് നേതൃത്വം നൽകി.
ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം ബാഖവി, പി എ മൊയ്തീൻ ഹാജി എന്നിവർ പ്രസംഗിച്ചു. അബ്ദുല്ല സഖാഫി സ്വാഗതവും ജലീൽ കെ നന്ദിയും പറഞ്ഞു. അഫ്സൽ മീറാൻ, അഷ്റഫ് റഹ്മാനി, ഷാഹുൽ ഹമീദ് ചെനക്കൽ, നവാസ് ബാഖവി, റഷീദ് പാപ്പാട്ടിൽ എന്നിവർ സംബന്ധിച്ചു.