വേങ്ങര: ഗാന്ധിക്കുന്ന് റൂട്ടിൽ പുതുതായി സർവ്വീസ് തുടങ്ങിയ ഫിനൂസ് ബസ്സിന് ഗാന്ധിക്കുന്നിൽ വെച്ച് ജനകീയ സ്വീകരണം നൽകി.
വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ സ്വീകരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റും 7-ാം വാർഡ് മെമ്പറുമായ ടി കെ പൂച്ച്യാപ്പു അധ്യക്ഷം വഹിച്ചു.
7-ാം വാർഡ് യു ഡി എഫ് സംഘടിപ്പിച്ച ചടങ്ങിൽ ടി കെ മൂസ്സക്കുട്ടി, ടി കെ നൗഷാദ്, നാസിൽ പൂവ്വിൽ, ഇ പി ഖാദർ, ഇ വി ബഷീർ, മുബാറക് ഗാന്ധിക്കുന്ന്, കല്ലൻ മൂസ്സ, ടി പി സി കുഞ്ഞാലി, എം കെ നാരായണൻ, പനക്കൽ മുഹമ്മദ്, സൈതലവി ഹാജി ഇല്ലിക്കോടൻ, ടി പി സി ബഷീർ, മാട്ര അബ്ദുറഹിമാൻ, കല്ലൻ നൗഷദ്, മാട്ര മുഹമ്മദ്, ടി പി സി അലവി ഹാജി, വി ടി നാസർ, ഇ പി റസാഖ്, വി ടി കോമുക്കുട്ടി, പനക്കൽ ഹംസ, പനക്കൽ മജീദ്, ചെമ്പൻ അബ്ദു, പന്താര ഖാദർ, ടി കെ സുൽഫീക്കർ തുടങ്ങി നിരവധി നാട്ടുകാർ പങ്കെടുത്തു.
കുന്നുംപുറത്ത് നിന്ന് പുറപ്പെടുന്ന ബസ് ദിവസേന 8 ട്രിപ്പുകൾ വേങ്ങരയിലേക്കും അതുപോലെ 8 ട്രിപ്പുകൾ വേങ്ങരയിൽ നിന്ന് തിരിച്ചും ഉണ്ടാകും. നൊട്ടപ്പുറം സ്കൂൾ, ചൈനാമുക്ക്, ഗാന്ധിക്കുന്ന് മദ്രസ്സ, സൂപ്പർ ഗാന്ധിക്കുന്ന്, പരപ്പൻചിന, മുട്ടുംപുറം, പടപ്പറമ്പ്, കുറ്റൂർ വഴിയാണ് വേങ്ങരയിൽ നിന്നും ഫിനൂസ് ബസ് കുന്നുംപുറത്തേക്ക് പോവുക.