പരപ്പനങ്ങാടി : ഈ മാസം 27 വരെ ആയി പരപ്പനങ്ങാടിയിൽ നടക്കുന്ന എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി ആഴക്കടലിന്റെ അറ്റം ചർച്ച സംഗമം സംഘടിപ്പിച്ചു. എസ്എംഎ മലപ്പുറം ( വെസ്റ്റ്) ജില്ലാ പ്രസിഡണ്ട് അലി ബാഖവി ആറ്റുപുറം ചർച്ച സംഗമം ഉദ്ഘാടനം ചെയ്തു അറിവിൻറെ ആഴക്കടൽ തേടി യാത്ര ചെയ്യുക, യാത്രകൾ മനുഷ്യരെ ഭൗതികമായും ആത്മീയമായും ഏറെ പരിവർത്തിപ്പിക്കാറുണ്ട് എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. സാഹിത്യോത്സവിന്റെ ഭാഗമായി വ്യത്യസ്ത സെഷനുകളിലായി മത സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വ്യത്യസ്ഥ സംഗമങ്ങളിൽ പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ, കൊളംബിയ യൂണിവേഴ്സിറ്റി അലുംനി മുഹമ്മദ് ഖലീൽ നൂറാനി, കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ് ചാൻസലർ കെ. കെ. എൻ കുറുപ്പ് തുടങ്ങിയവർ സംബന്ധിച്ചു സാഹിത്യോത്സവിന്റെ ഉദ്ഘാടന സമ്മേളനം ജൂലൈ 26ന് നടക്കും. പരപ്പനങ്ങാടിയിൽ നടന്ന ചർച്ച സംഗമത്തിൽ എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ല ഫിനാൻസ് സെക്രട്ടറി മുഹമ്മദ് റഫീഖ് ജില്ലാ സെക്രട്ടറിമാരായ അബ്ദുൽ ഗഫൂർ ഹുസൈൻ ബുഖാരി സുഹൈൽ മുസരി എന്നിവർ സംസാരിച്ചു ജില്ലാ ഭാരവാഹികളായ മൻസൂർ പി ഉവൈസ് ഷുഹൈബ് എന്നിവർ സംബന്ധിച്ചു
അറിവിന്റെ ആഴക്കടൽ തേടി യാത്ര ചെയ്യുക: അലി ബാഖവി ആറ്റുപുറം
admin
Tags
Malappuram