വേങ്ങര: വേങ്ങര മണ്ഡലത്തിലെ ഊരകം യൂണിറ്റിൽ അംഗമായ കാരത്തോട് ഉള്ള വ്യാപാരിയുടെ ഫർണിച്ചർ സ്ഥാപനം കത്തി നശിച്ചതിന്റെ ഭാഗമായി വ്യാപാരിക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലം കമ്മിറ്റി ധനസഹായം നൽകി.
വേങ്ങര വ്യാപാര ഭവനിൽ ചേർന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി ബഷീർ കണിയാടത്ത് അര ലക്ഷം രൂപയുടെ ധനസഹായം നൽകി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വ്യാപാരി വ്യവസായി വേങ്ങര മണ്ഡലം പ്രസിഡന്റ് കെ കെ എച്ച് തങ്ങൾ എ ആർ നഗർ അധ്യക്ഷത വഹിച്ചു. യുസഫ് കച്ചേരിപടി, മൂസ ഹാജി കൊളപ്പുറം, അമീറുദ്ധീൻ ഒതുക്കുങ്ങൽ, റഷീദ്അലി കുന്നുംപുറം, കുട്ടൻ കാരാത്തോട്, മുഹമ്മദ് റാഫി വെട്ടം, അബു ബക്കർസിദ്ധിക്ക് മമ്പുറം, മണി എ ആർ നഗർ, അൻസാർ അച്ചനമ്പലം, അനീഫ വി കെ പടി, ഷെരീഫ് പുകയുർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി വേങ്ങര സ്വാഗതവും മജീദ് അച്ചനമ്പലം നന്ദിയും പറഞ്ഞു.