മലപ്പുറം: സൂംബ ഡാൻസിനെ വിമർശിച്ചതിന് അധ്യാപകനെതിരെ നടപടിയെടുത്തത് ശരിയായില്ലെന്ന് യു.ഡി.എഫ് നിയമസഭ കക്ഷി ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. എത്ര സർക്കാർ, എയ്ഡഡ് അധ്യാപകർ അഭിപ്രായം പറയുന്നു. അവരെയൊക്കെ സസ്പെൻഡ് ചെയ്യുന്നുണ്ടോ? ഇടത് അഭിപ്രായംമാത്രം പറഞ്ഞാൽ മതിയോ?
കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യവകുപ്പ് സംവിധാനം പൂർണ പരാജയമാണെന്നും വകുപ്പിനെ നയിക്കാൻ പറ്റുന്നില്ലെങ്കിൽ മന്ത്രി രാജിവെക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.