വേങ്ങര: കോട്ടയം മെഡിക്കൽ കോളേജിലെ ദുരന്തസമയത്ത് അനാസ്ഥ ഉൾപ്പെടെ കേരള ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ സമ്മേളനം ജില്ലാ സെക്രട്ടറി കെ എം എ ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി പി കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ, അഷ്റഫ് ഊരകം, തുടങ്ങിയവർ സംസാരിച്ചു.
പ്രകടനത്തിന് റഹീം ബാവ, കെ ശാക്കിറ ടീച്ചർ, സി കുട്ടിമോൻ, കെ മുഹമ്മദ് നജീബ്, ബഷീർ പുല്ലമ്പലവൻ, സി മുഹമ്മദലി, ഷുഹൈൽ കാപ്പൻ, പി ഇ നൗഷാദ്, യൂസഫ് കുറ്റാളൂർ, പരീക്കുട്ടി വേങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.