കോട്ടക്കൽ: ചോലക്കുണ്ട് ഗവ:യു.പി സ്കൂൾ കെട്ടിടത്തോട് ചാരി കടന്ന്പോകുന്ന വൈദ്യുതിലൈൻ എത്രയും പ്പെട്ടെന്ന് മാറ്റി പകരം സംവിധാനമൊരുക്കണമെന്നും,വലിയ അപകടസാധ്യതയുള്ള ലൈൻ മാറ്റാൻ പലതവണ സ്കൂൾ അധികൃതരും നാടുകാരും പരാതി നൽകിയിട്ടും പരിഹാരം കാണാത്തത് കൊണ്ടാണ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാസർ പറപ്പൂർ നേരിട്ട് കെ.എസ്.ഇ.ബി എ ഇക്ക് നേരിട്ട് പരാതിനൽകിയത്.
ഉടനടടി പരിഹാരം കാണാമെന്നും ഉറപ്പ് നൽകി. പറപ്പൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉമൈബ ഊർഗ്ഗമണ്ണിൽ, പറപ്പൂർ യുവജന സംഘം ലൈബ്രറേറിയൻ അബ്ബാസ് അലി, ദിൽഘാസ് എന്നിവർ സംബന്ധിച്ചു.