വേങ്ങര: കർക്കിടകവാവു ബലിക്ക് ഏറെ പ്രസിദ്ധമായിട്ടുള്ള പുണ്യ പുരാതനമായ വേങ്ങരയിലെ കച്ചേരിപ്പടി ശ്രീ കുണ്ടൂർ ചോല ശിവക്ഷേത്രത്തിൽ ഈ പ്രാവശ്യത്തെ വാവു ബലിക്കെത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കയതായി പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി സൽബാബു തുടങ്ങയവർ അറിയിച്ചു.
ജൂലൈ 24 വ്യാഴാഴ്ച (കൊല്ലവർഷം1200 കർക്കടം8) ആണ് വാവു ബലി തർപ്പണം. ആയേടത്ത് ഇല്ലം ഹരികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ പുലർച്ചെ മുതൽ തുടങ്ങുന്ന ബലി തർപ്പണ ചടങ്ങുകക്ക് ട്രഷറർ ടി പി വേലായുധൻ, അനീഷ് പി, സുനീഷ്, പരമേശ്വരൻ കെസി, സജീവ് പി, മണികണ്ഠൻ കെസി, വിശ്വനാഥൻ വഴുതനയിൽ, കൃഷ്ണൻ വഴുതനയിൽ തുടങ്ങിയവർ നേതൃത്വം നൽകും.
വാവുത്സവത്തിന് ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും പ്രഭാത ഭക്ഷണം ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.