വേങ്ങര: ജി.എച്ച്.എസ് കുറുകയിൽ ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി വാട്ടർ റോക്കറ്റ് വിക്ഷേപണം നടത്തി. വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം ഉയർത്തുന്നതിനായി നടത്തിയ പരിപാടി ഏവർക്കും കൗതുക കാഴ്ചയായി. സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് വിക്ഷേപണം നടത്തിയത്.
റോക്കറ്റ് ഏകദേശം 400 അടി ഉയർന്നു. പിവിസി പൈപ്പും പ്ലാസ്റ്റിക് ബോട്ടിലും കൊണ്ടാണ് കുട്ടികൾ റോക്കറ്റ് നിർമ്മിച്ചത്. റോക്കറ്റിൽ ഒരു ലിറ്റർ വെള്ളം ഒഴിച്ച ശേഷം സൈക്കിൾ പമ്പ് ഉപയോഗിച്ച് ഉയർന്ന മർദ്ദത്തിൽ വായു നിറച്ചാണ് പ്രവർത്തിപ്പിക്കുന്നത്.
ഹെഡ്മാസ്റ്റർ രാജേഷ് കെ.സി പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഷറഫുദ്ദീൻ, പ്രിയേഷ്, പി മഹ്ബൂബ് ,മുസ്തഫ, അബീഷ്, പ്രീതി, സുഹൈലത്ത്, അബൂബക്കർ സിദ്ധീഖ്, പിടിഎ ഭാരവാഹികളായ ബഷീർ, സൗദാബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.