ഗവ.രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ മൺസൂൺ യാത്ര സംഘടിപ്പിച്ചു

കോട്ടക്കൽ: പശ്ചിമ ഘട്ടത്തിൻ്റെ നയന വിസ്മങ്ങളും ഭൂമിശാസ്ത്ര സവിശേഷതകളും തേടി ഗവ.രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ മൺസൂൺ യാത്ര സംഘടിപ്പിച്ചു.

പാഠ പുസ്തകത്തിൽ പരാമർശിക്കുന്ന പർവ്വത നിരകൾ ,
വിവിധകാറ്റുകൾ, നദികളുടെ ഉത്ഭവം, വെള്ളച്ചാട്ടങ്ങൾ, ജലസംഭരണികൾ , മണ്ണിൻ്റെ സവിശേഷതകൾ, കാർഷിക രീതികൾ എന്നിവ അനുഭവവേദ്യമാക്കി തീർക്കുന്നതിന്നായിപാലക്കാട് ചിറ്റൂർ താലൂക്കിലെ കൊല്ലംകോട് പ്രദേശത്തേക്കാണ് പഠനയാത്ര സംഘം എത്തിയത്.

മഹാശില സംസ്കാര കാലഘട്ടത്തിലെ ശവമടക്ക് രീതിയുടെ ചരിത്ര ശേഷിപ്പായ നാട്ടുകൽ എന്ന പ്രദേശത്തുള്ള നാട്ടുകല്ലും മലമ്പുഴ ഡാമും സന്ദർശിച്ചു. 

നാൽപത്തിയഞ്ച് കുട്ടികളാണ് മൺസൂൺ യാത്രയിൽ പങ്കെടുത്തത്. കുട്ടികൾക്കിത് മനോഹരമായ അനുഭവ പഠനമാണ് നേടി തന്നതെന്ന് സാമൂഹ്യ ശാസ്ത്ര ക്ലബ് സെക്രട്ടറി ഒൻപതാം ക്ലാസ് വിദ്യാർത്ഥി അനന്തൻ സൂചിപ്പിച്ചു.

സമൂഹ ശാസ്ത്ര അധ്യാപകരായ പി മുഹമ്മദ് മുസ്തഫ, എ സമീർ ബാബു, പി ഗിരീഷ് , കെ ഷമീമ ,
എം കെ ഖദീജാബി, ടി ഷരീഫ , എൻ സരിത, സലീം ഫൈസൽ, വിഷ്ണു രാജ്, പി ഷമീമ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}