എടരിക്കോട്: ഭിന്നശേഷി സമൂഹത്തിൻ്റെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി സോൺ തലങ്ങളിൽ രൂപീകരിക്കപ്പെട്ട എസ്.വൈ.എസ് സ്‌കഫോൾഡ് ഫോറം ഫോർ ഡിഫറൻ്റ്‌ലി എബിൾഡ് അംഗങ്ങൾകുള്ള ജില്ലാ തല പരിശീലനം എടരിക്കോട് താജുൽ ഉലമ ടവറിൽ നടന്നു.
എൽ എൽ സി ജില്ലാ മെമ്പറും കൊണ്ടോട്ടി ഗവ: കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ കൂടിയായ അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മുനീർ പാഴൂർ പദ്ധതി അവതരിപ്പിച്ചു.
ഡോ അബ്ദുറഹ്മാൻ സഖാഫി, ഹസൻ സഖാഫി, യഹ്ഖൂബ് അഹ്സനി, യൂനുസ് സഖാഫി, ഹുസൈൻ സഖാഫി സംസാരിച്ചു.