പരപ്പനങ്ങാടി: ജൂലൈ 24 മുതല്‍ പരപ്പനങ്ങാടിയില്‍ നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായ സ്മൃതി സഞ്ചാരം സംഘടിപ്പിച്ചു. സയ്യിദ് ബാ ഹസ്സൻ ജമലുല്ലൈലി മഖാം സിയാറത്തോടെ ആരംഭിച്ച സ്മൃതി സഞ്ചാരം മമ്പുറം മഖാം, അവുക്കോയ ഉസ്താദ് മഖാം, അഞ്ചപ്പുര മഖാം എന്നീ കേന്ദ്രങ്ങളില്‍ നടന്നു. സിയാറത്തിന് സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി നേതൃത്വം നല്‍കി.
യാത്രയിൽ സയ്യിദ് മുഹ്സിൻ ഫാളിലി,ആലിക്കോയ അഹ്സനി, മുജീബ് റഹ്മാൻ മിസ്ബാഹി, അബൂബക്കർ അരിയല്ലൂർ, ഉവൈസ് പി, സുഹൈൽ നുസ് രി, സഈദ് സഅദി, റാഷിദ് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് പരപ്പനങ്ങാടി സോൺ, എസ് എസ് എഫ് പരപ്പനങ്ങാടി ഡിവിഷൻ ഭാരവാഹികളും പ്രവർത്തകരും അനുഗമിച്ചു.