എജു-എക്സലൻസി അവാർഡ് വിതരണം ചെയ്തു

വേങ്ങര: വെൽഫെയർ പാർട്ടി പൂച്ചോലമാട് - അച്ഛനമ്പലം യൂണിറ്റുകൾ സംയുക്തമായി എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള 'എജു-എക്സലൻസി അവാർഡുകൾ വിതരണം ചെയ്തു. പരിപാടിയോടാനുബന്ധിച്ചു നടന്ന കരിയർ ഗൈഡൻസ് ക്ലാസിനു, കരിയർ കോളമിസ്റ്റ് സുലൈമാൻ ഊരകം നേതൃത്വം നൽകി. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി കെ. എം. എ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. പൂച്ചോലമാട് -അച്ഛനമ്പലം ക്ലസ്റ്റർ പ്രസിഡന്റ് ടി. ടി നൂറുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ്, പി. പി കുഞ്ഞാലി, കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ. കെ കുഞ്ഞഹമ്മദ് കുട്ടി, മണ്ഡലം ട്രഷറർ അഷ്‌റഫ്‌ പാലേരി, , അബ്ദുൽ റഷീദ് പൂവിൽ, റഷീദ് അമ്പലവൻ, പൂവിൽ അഹമ്മദ് എന്നിവർ സംബന്ധിച്ചു. സുഹൈൽ കാപ്പൻ സ്വാഗതവും സിദ്ധിഖ് മേക്കറമ്പിൽ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}