വേങ്ങര: പന്ത്രണ്ടാം പെൻഷൻ പരിഷ്ക്കരണം നടപ്പാക്കാതെ പെൻഷൻകാരെ വഞ്ചിച്ചതിന്റെ ഒന്നാം വാർഷിക ദിനമായ 2025 ജൂലൈ 1, കെ എസ് എസ് പി എ വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിദിനമായ് ആചരിച്ചു.
വേങ്ങര സബ് ട്രഷറിക്കു മുമ്പിൽ 2025 ജൂലൈ 1 ന് 10 മണിക്ക് നടന്ന ധർണ്ണയും വിശദീകരണ പരിപാടിയും വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു. കെ എസ് എസ് പി എ വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി വേലായുധൻ എം.കെ സ്വാഗതവും സുരേഷ് പി.വി നന്ദിയും പറഞ്ഞു.
കെ എസ് എസ് പി എ ജില്ലാ കമ്മറ്റി അംഗം വേലായുധൻ കെ. Mപി, വനിതാ കമ്മിറ്റി അംഗം നഫീസ എൻ.വി, സർവ്വശ്രീ ജയാനന്ദൻ പി.സി, കുഞ്ഞാത്തൻ കെ, കുഞ്ഞിമൊയ്തീൻ കെ, നീലകണ്ഠൻ എൻ കെ, വേലായുധൻ കെ, ബാബു മാസ്റ്റർ, ഹസ്സയിൻ പാക്കട, മൊയ്തീൻ കുട്ടി സി.ടി, ഹാറൂൺ റഷീദ്. കെ, വേലായുധൻ മാസ്റ്റർ, ദേവകി പാറയിൽ തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.