കേരള സർക്കാർ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

വേങ്ങര: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലില്‍ പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്‌.സി പരിശീലനത്തിന്റെ 2025 ജൂലൈ ബാച്ചിന് തുടക്കമായി. 

ബാച്ചിന്റെ ഉദ്ഘാടനം എ ആർ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൾ റഷീദ് കൊണ്ടാണത്ത്  നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് ഷൈലജ പൂനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.

വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പല്‍ വി ശരത് ചന്ദ്ര ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി ഖമറുദ്ധീന്‍ സ്വാഗതവും സമീറ എന്‍ നന്ദിയും പറഞ്ഞു. 

2025 ൽ പി എസ് സി വഴി സർക്കാറിന്റെ വിവിധ വകുപ്പുകളിൽ ജോലിയിൽ പ്രവേശിച്ചവരെ ചടങ്ങിൽ അനുമോദിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}