കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി മലയാള സമിതിയുടെ കീഴിൽ സ്ത്രീ പക്ഷ ചിന്ത പറഞ്ഞ് ബഷീറിൻ്റെ മൊഞ്ചത്തിമാരുടെ ദൃശ്യവിരുന്നൊരുക്കി. "സുൽത്താൻ വീട്ടിലെ മൊഞ്ചത്തിമാർ " എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ ഉദ്ഘാടനം ചെയ്തു.
പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലെ സ്ത്രീ കഥാപാത്രങ്ങൾ ഒന്നൊന്നായി സ്കൂൾ അങ്കണത്തിൽ ആത്മ വിശ്വാസത്തോടെ പുനർ ജനിച്ചു.മതിലുകൾ നോവലിൻ്റെ ദ്യശ്യാവിഷ്കാരവും അരങ്ങേറി. ബഷീർ. കൃതികളുടെ പ്രദർശനവും നടന്നു.വിദ്യാർത്ഥികൾക്കായി റാപ്പ് മ്യൂസിക് മത്സരം,ഉപന്യാസ മത്സരം, ബഷീർ പതിപ്പ് നിർമാണ മത്സരം എന്നിവ നടന്നു.
ചടങ്ങിൽ പ്രിൻസിപ്പൽ അലി കടവണ്ടി, ഡെപ്യൂട്ടി എച്ച്.എം.കെ സുധ,എൻ വിനീത, യു വാണി, വി റൈഹാനത്ത്, പി.എം രശ്മി, സി നസ്റിൻ, സി സുനീറ, വി ഷിജി, എം ദീപ എന്നിവർ സംസാരിച്ചു.