വേങ്ങര: അച്ചനമ്പലം സ്വദേശിയായ വദൂദ് എന്ന വിദ്യാർത്ഥി വേങ്ങര വെട്ട് തോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ തോട്ടിൽ വീണ് കിടന്നിരുന്ന വൈദ്യുതി ലൈനിൽ തട്ടി വിദ്യർത്ഥി മരിക്കാൻ കാരണം കെ എസ് ഇ ബി യുടെ അനാസ്ഥ കാരണമാണന്നാരോപിച്ച് വേങ്ങര കെ എസ് ഇ ബി ഓഫീസ് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.
നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ ഫിർദൗസ് അധ്യക്ഷനായി, സംസ്ഥാന സെക്രട്ടറി നാസിൽ പൂവിൽ ഉദ്ഘാടനം ചെയ്തു. ഡി സി സി അംഗം എകെ എ നസീർ, രാധാകൃഷ്ണൻ മാസ്റ്റർ,ഹംസ തെങ്ങിലാൻ, പി പി ആലിപ്പു, സക്കീർ കണ്ണോത്ത് മൊയ്ദീൻ കുട്ടി മാട്ടറ, ചന്ദ്രമോഹൻ, ഹാഷിം പി കെ എന്നിവർ സംസാരിച്ചു.
റാഫി കൊളക്കാട്ടിൽ, അനഫ് കണ്ണമംഗലം ഫാസിൽ കുന്നുംപുറം, ആശിഖ് ഊരകം, സഹീർ ഷാ തെന്മഞ്ചേരി എന്നിവർ നേതൃത്വം നൽകി. ഷാക്കിർ വേങ്ങര നന്ദിയും പറഞ്ഞു.
മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് സുപ്രണ്ടിന് നിവേദനവും നൽകി.