കോട്ടക്കൽ: കോട്ടക്കൽ നഗരസഭ ഡിവിഷൻ 14 ഈസ്റ്റ് വില്ലൂർ വാർഡ് സഭയിൽ ചർച്ചയിൽ പങ്കെടുത്ത വർക്കെല്ലാം സമ്മാനം നൽകി ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ.
ഗ്രാമസ ഭയിൽ പങ്കെടുത്തവരിൽ നിന്നും തെരഞ്ഞെടുത്ത എട്ട് പേർക്ക് വീട്ടുപകരണങ്ങൾ നൽകിയും, വാർഡ് കൗൺസിലറുടെ നടത്തിയ
പരിസ്ഥിദിനം, വായന ദിനാഘോഷം എന്നതിനോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികൾക്കുമുള്ള ആദരവും നൽകി വാർഡ് സഭ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായി മാറ്റുകയായിരുന്നു. 140 ഓളം പേരാണ് വാർഡ് സഭയിൽ എത്തി ച്ചേർന്നത്.
വിവിധ മത്സര പരിപാടികളും, സമ്മാന പദ്ധതികളും, പ്രതിഭകളെ ആദരിക്കൽ തുടങ്ങിയ പരിപാടികളായി വ്യത്യസ്തമാക്കുകയാണ് വാർഡ് സഭ. വാർഡ് സഭയിൽ പങ്കെടുത്തവർക്കെല്ലാം വാർഡ് കൗൺസിലർ ഷഹാന ഷഫീർ സമ്മാനങ്ങൾ വിതരണവും ചെയ്തു.
ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ അധ്യക്ഷയായി. പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഹനീന വിഷയാവതരണം നടത്തി. കരീം മാസ്റ്റർ, റഷീദ് ജലാൽ ടി.കെ, ഷഫീർ.എ എന്നിവർ സംസാരിച്ചു. ജന പങ്കാളിത്വത്തോടെ വാർഡ് സഭകൾ നടത്തി വരുന്നതിന് ജനങ്ങൾ അഭിനന്ദനമറിയിച്ചു.