വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുൻപിൽ യൂത്ത്‌ലീഗ് പ്രതിഷേധം

വേങ്ങര: ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യാനറിയാത്ത മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റി വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിനുമുൻപിൽ പ്രതിഷേധ സമരാഗ്‌നി സംഘടിപ്പിച്ചു.

മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് പി.കെ. അസ്‌ലു ഉദ്ഘാടനംചെയ്തു. പി. മുഹമ്മദ് ഹനീഫ അധ്യക്ഷനായി. പി.കെ. അലി അക്ബർ, പുള്ളാട്ട് ഷംസു, കെ.ടി. ഷംസുദീൻ, കെ.എം. നിസാർ, ഹാരിസ് മാളിയേക്കൽ, എം.എ. റഊഫ്, വി.കെ. അമീർ ഊരകം, പുള്ളാട്ട് ഫൈസൽ, സി.കെ. നജ്മുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}