കൂരിയാട് വയലിൽ കൂട്ടിയിട്ട മണ്ണ് നീക്കണമെന്ന് പാടശേഖര സമിതി

കൂരിയാട്: ദേശീയപാതയ്ക്ക് സമീപം നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിൽ വയലിൽ കൂട്ടിയിട്ട മണ്ണ് അടുത്ത കൃഷിയിറക്കുന്നതിന് മുൻപ് മാറ്റണമെന്ന് പാടശേഖരസമിതി ആവശ്യപ്പെട്ടു.

കോഴിക്കോട്- തൃശ്ശൂർ ദേശീയപാതയിൽ നിർമാണം നടന്നുകൊണ്ടിരിക്കെ തകർന്നടിഞ്ഞ വേങ്ങര കൂരിയാട് ഭാഗത്ത് മണ്ണ് മാറ്റി സർവീസ് റോഡുകളിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനും വയഡക്ട് നിർമിക്കാനുമുള്ള പ്രവൃത്തികൾ അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനായുള്ള മണ്ണുനീക്കം ഏകദേശം അവസാനഘട്ടത്തിലെത്തി. എന്നാൽ 40 അടിയിലധികം ഉയരത്തിൽ ഇരുഭാഗത്തും കട്ടകൾപാകി നിറച്ച മണ്ണ് 400 മീറ്ററോളമാണ് നീക്കേണ്ടിയിരുന്നത്. ഇതു മുഴുവനായി ചുരുങ്ങിയ സമയത്തിനുള്ളിൽ മാറ്റുക അസാധ്യമായതിനാൽ പാതയ്ക്കിരുവശവുമുള്ള വയൽപ്രദേശം സ്വകാര്യ വ്യക്തികളിൽനിന്ന് വിലകൊടുത്തു വാങ്ങി അവിടേക്ക് മണ്ണ് മാറ്റിയാണ് അധികൃതർ ഇതിന് പരിഹാരം കണ്ടത്. ഇത് കൂരിയാട് കൂറ്റൂർ പാടശേഖരങ്ങളിൽനിന്ന് കൊളപ്പുറം പാടശേഖരത്തിലേക്കും തുടർന്ന് കടലുണ്ടിപ്പുഴയിലേക്കുമുള്ള നീരൊഴുക്കിന് തടസ്സമാവുമെന്നാണ് പാടശേഖരസമിതി പരാതിപ്പെടുന്നത്. പ്രസിഡന്റ് പുള്ളിശ്ശേരി മൊയ്തീൻകുട്ടി, സെക്രട്ടറി കാട്ടുമുണ്ട പ്രഭാകരൻ, കർഷകരായ ചെമ്പൻ ജാഫർ, കുറ്റിക്കായ് നാരായണൻ, ചോലക്കൻ അബൂബക്കർ, സി. ശങ്കരൻ, അണ്ടിശ്ശേരി സുനിൽ കുമാർ, ചെമ്പൻ റഷീദ്, ചെമ്പൻ ഷക്കീർ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}