ഹോക്കിസ്റ്റിക് വിതരണവും പരിശീലനക്യാമ്പും

കോട്ടയ്ക്കൽ : ഗവ. രാജാസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹോക്കി പരിശീലനക്യാമ്പ് ഉദ്ഘാടനവും ഹോക്കിസ്റ്റിക് വിതരണവും നഗരസഭാധ്യക്ഷ ഡോ. കെ. ഹനീഷ നിർവഹിച്ചു. മലപ്പുറം ഹോക്കി അസോസിയേഷനാണ് 15 സ്റ്റിക്കുകൾ നൽകിയത്. കായികാധ്യാപികയായ എം.എം. ഷീബയുടെ നേതൃത്വത്തിൽ മികച്ച ഹോക്കി പരിശീലനമാണ് സ്‌കൂളിൽ നടക്കുന്നത്. പ്രഥമാധ്യാപിക പി.ജെ. ബബിത അധ്യക്ഷയായി. ഹോക്കി അസോസിയേഷൻ പ്രസിഡന്റ് മച്ചിങ്ങൽ ബഷീർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ഹോക്കി അസോ. സീനിയർ വൈസ് പ്രസിഡന്റ് നൗഷാദ് മാമ്പ്ര, കോട്ടയ്ക്കൽ പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററിന്റെ കെ. സതീഷ്, ഉപപ്രഥമാധ്യാപിക കെ. ബീന, കെ. മുജീബ് റഹ്മാൻ, സ്റ്റാഫ് സെക്രട്ടറി കെ. സജിൽകുമാർ, കായികാധ്യാപകൻ അഭിജിത്ത് എന്നിവർ സംസാരിച്ചു. വി.പി. റസാനത്ത്, വിഷ്ണുരാജ്, കെ. ഷമീമ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}