വേങ്ങര: വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന കമ്മിറ്റി വേങ്ങര വ്യാപാര ഭവനിൽ സംഘടിപ്പിച്ച കരുതാം മക്കളെ പൊരുതാം ലഹരിക്കെതിരെ എന്ന ജീവകാരുണ്യ ജനകീയ സദസ്സ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ അധ്യക്ഷനായിരുന്നു.
117 വിദ്യാർത്ഥികൾക്കുള്ള പഠന കിറ്റ് മറ്റു ചികിത്സ ധനസഹായ ഫണ്ട് എന്നിവയുടെ ഉദ്ഘാടനം റാഫ് സംസ്ഥാന പ്രസിഡണ്ട് കെ എം അബ്ദു നിർവഹിച്ചു.
മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് പി കെ അസ്ലു മുഖ്യ പ്രഭാഷണ നടത്തി, സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ ഊരകം, പി എ ചെറിത് ,എ കെ നസീർ , പി പി എ ബാവ, റൈഹാനത്ത് ബീവി, സിറാജ് വേങ്ങര, മണ്ണിൽ ബിന്ദു, കെ എൻ എ അമീർ , രാധാകൃഷ്ണൻ മാസ്റ്റർ, ബേബി എസ് പ്രസാദ്, ടി മുഹമ്മദ് റാഫി, മുഹമ്മദ് ബാവ എ ആർ നഗർ , സലാം ഹാജി മച്ചിങ്ങൽ , എൻ ടി മൈമൂന, എൻ പി ചന്ദ്രൻ, എം പി വേലായുധൻ മാസ്റ്റർ, റാഹില ബീവി, ഷാഹിദാ ബീവി, ജമീല സി, ഉണ്ണി തൊട്ടിയിൽ സ്വാഗതവും, ഹസീന എ കെ നന്ദിയും പറഞ്ഞു.