പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ വനിതാ വായനാ മത്സരം സംഘടിപ്പിച്ചു. എ എൽ പി സ്കൂൾ ഇരിങ്ങല്ലൂർ പുഴച്ചാലിൽ വെച്ച് നടത്തിയ ചടങ്ങ് ഇകെ സുബൈർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
എം ഷെമീം നേതൃത്വം നൽകി. എകെ സക്കീർ, സി ആബിദ്, ഷാബി നൗഷാദ്, സഫിയ, പി യൂസുഫ്, എംടി അലി അസ്ക്കർ, കെപി ബാബു രാജ് എന്നിവർ പ്രസംഗിച്ചു.
മത്സരത്തിൽ ഒന്നാം സ്ഥാനം എംകെ ജ്യോതിർമയി, രണ്ടാം സ്ഥാനം പിഎം വിപിത, മൂന്നാം സ്ഥാനം കെ റുക്‌സാന എന്നിവർ കരസ്ഥമാക്കി.