ഊരകം: ഹെഡ് ടീച്ചർ രാഗിണി കൈനികരയുടെ ആധ്യക്ഷതയിൽ കെ.പി. സോമനാഥൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സോമൻ മാസ്റ്റർ നയിച്ച ബഷീർ ദിന പ്രശ്നോത്തരിയിൽ നെല്ലിപ്പറമ്പ് ജി.എൽ.പി.സ്ക്കൂൾ വിദ്യാർത്ഥികൾ സജീവമായി പങ്കെടുക്കുകയും
ആരവ് ശ്രീധർ, നിരഞ്ജന രഞ്ജിത്ത് യു, ഷൈമ ഫാത്തിമ എ പി എന്നിവർ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ നേടുകയും ചെയ്തു.
സംഗീത എൻ, ഖൈറുന്നിസ എം.ടി, നസീദ ഡി, സൂചിത്ര കെ.എം എന്നിവർ ആശംസകൾ അറിയിച്ചു.
ബഷീർ കൃതികളുടെ പ്രദർശനവും ഉണ്ടായിരുന്നു. ടി.പി. ശങ്കരൻ മാസ്റ്റർ സ്വാഗതവും വി.അബ്ദുറഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.