എ ആർ നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

എ ആർ നഗർ: വീണാ ജോർജ് ആരോഗ്യ മന്ത്രിയല്ല, കൊലയാളി മന്ത്രിയാണ് വീണാ ജോർജ് രാജിവെക്കുക എന്ന് ആവശ്യപ്പെട്ട് കൊണ്ട് എ ആർ നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി കൊളപ്പുറത്ത് നടത്തിയ റോഡ് ഉപരോധം കൊളപ്പുറത്ത് വെച്ച് വേങ്ങര മണ്ഡലം മുസ് ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പുള്ളാട്ട് ഷംസു ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് മുനീർ വിലാശേരി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഷിദ് കൊണ്ടണത്ത്, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ സി.കെ മുഹമ്മദ് ഹാജി, ഇബ്രാഹിം കുട്ടി കുരിക്കൾ, പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ.ടി ഷംസുദ്ധീൻ, കെ.കെ സക്കരിയ, മുസ്തഫ ഇടത്തിങ്ങൽ, സി.കെ ജാ ബീർ, കെ.കെ മുജീബ് എന്നിവരും മുസ് ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരായ മെയ്തീൻകുട്ടി കോതോരി, എം.കെ ഹംസ കുട്ടി, എം.സി മുസ്താഫ യമാനി, എ.കെ മെയ്തീൻകുട്ടി, സിദ്ധീഖ് ചോലക്കൻ, ഗഫൂർ ചോലക്കൻ, കാവുങ്ങൽ ആഷിഖ് അലി, കുരിക്കൾ മുഹമ്മദലി, കൊളകാടൻ മുസമ്മിൽ, ടി.ടി മഷ്ഹുദ്, ഒ സി ഹാഫിസ്, സി.ഹാഷിം എ.കെ ഇർഷാദ്, സഹദ്, ഇ.കെ മുഹമ്മദ്, പി.ടി കബീർ, സാലിഹ്, ഷബീറലി കാടോങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}