ആട്ടീരി ചാലുകുന്നൻ നഗറിൽ നിർമിച്ച പൊതുകിണർ നാടിന് സമർപ്പിച്ചു

വേങ്ങര: ഒതുക്കുങ്ങൽ പഞ്ചായത്ത് ആട്ടീരി ചാലുകുന്നൻ നഗറിൽ നിർമ്മിക്കുന്ന സലഫി മസ്ജിദിനോടനുബന്ധിച്ച് നിർമ്മിച്ചിട്ടുള്ള പൊതു കിണറിന്റെ സമർപ്പണം സലഫി മസ്ജിദ് കമ്മറ്റി പ്രസിഡന്റ് ചാലുകുന്നൻ അലവിക്കുട്ടി നിർവഹിച്ചു. ആട്ടീരി സഹൃദയ സകാത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ നിർമ്മാണം പൂർത്തിയാക്കിയ പൊതു കിണറിന്റെ ഉദ്ഘാടന ചടങ്ങിൽ കോട്ടക്കൽ ഇസ്ലാഹി കോംപ്ലക്സ് ട്രഷറർ പരവക്കൽ മുഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു.

കെ എൻ എം മണ്ഡലം ജനറൽ സെക്രട്ടറി പാറോളി ബാവ, സലഫി മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് കുഴിപ്പുറം, വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ്, ആട്ടീരി, സഹൃദയ സകാത്ത് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം എൻ.നിസാമുദ്ദീൻ, സലഫി മസ്ജിദ് കമ്മറ്റി ജനറൽ സെക്രട്ടറി അസീസ് പഞ്ചിളി, കെ എൻ എം ആട്ടീരി ശാഖ സെക്രട്ടറി പരവക്കൽ ഹുസൈൻ, ജമാഅത്തെ ഇസ്‌ലാമി ആട്ടീരി അമീർ കെ വി ഫൈസൽ, എ ടി സൈതലവി എന്ന കുഞ്ഞുട്ടി, കൊമ്പത്തിയിൽ അലി, എംസി ഹസ്സൻകുട്ടി, കാട്ടിൽ മുഹമ്മദലി, വി കെ മുഹമ്മദ് സലീം, നാസർ ഗൂഡല്ലൂർ, എൻ അസ്ഹറുദ്ദീൻ, ഗോപാലൻ സി, അബ്ദുറഷീദ്, സി.ബാബു എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}