വേങ്ങര: ചേറൂർ പി പി ടി എം വൈ എച്ച് എസ് സ്കൂളിന് വേങ്ങര സർവീസ് സഹകരണ റൂറൽ ബാങ്ക് വെയിസ്റ്റ് ബിൻ നൽകി. ബാങ്ക് പ്രസിഡന്റ് എൻ ടി കുഞ്ഞുട്ടി സ്കൂൾ ഹെഡ്മാസ്റ്റർ അസീസ് മാഷിന് കൈമാറി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ എ.കെ.നാസർ, മായിൻകുട്ടി, ശിഹാബ് സ്കൂൾ മാനേജർ എ കെ സൈനുദ്ദീൻ മാസ്റ്റർ, പൂകുത്ത് മുജീബ് തുടങ്ങിയവർ പങ്കെടുത്തു.