എളമ്പുലാശ്ശേരി സ്കൂൾ കുട്ടികളുടെ ആഹ്ലാദപ്രകടനം

തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ എൽ പി  സ്കൂൾ നേടിയ ഒൻപത് അവാർഡുകളുടെ വിജയാരവം മുഴക്കികൊണ്ട് കുട്ടികൾ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു. നല്ല പാഠം  സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം, മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം, ദേശീയ ഹരിത സേനയുടെ ഗ്രീൻ സ്കൂൾ അവാർഡ്, ഹരിത കേരള മിഷൻ അവാർഡ് അടക്കം ഒൻപത് അവാർഡുകൾ സ്കൂൾ നേടിയിട്ടുണ്ട്. 

പരിസ്ഥിതി സംരക്ഷണം, ജീവകാരുണ്യം, വായന , ആരോഗ്യാം , കൃഷി,സേവനം, സ്ത്രീ ശക്തീകരണം , ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ,നാട്ടിലെ പൊതു പ്രശ്നങ്ങളിൽ ഇടപെടൽ തുടങ്ങിയ ഒട്ടനവധി പരിപാടികളാണ് ജനകീയ കൂട്ടായ്മയിൽ സംഘടിപ്പിച്ചത്. 

ആ ഹ്ലാദ പ്രകടനത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് കെ ജയശ്രീ, കൈത്താങ്ങ് കോഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ എം അഖിൽ, വിദ്യാർത്ഥി കോഡിനേറ്റർ മാരായ പി വി ഷാസിൽ ഷാൻ, പി കെ തരുൺ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}