വേങ്ങര: ഹാപ്പിനസ് പ്രമേയത്തിൽ കുറ്റൂർ പാക്കടപ്പുറായയിൽ വെള്ളിയാഴ്ച്ച തുടക്കം കുറിച്ച 32-ാമത് വേങ്ങര ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. 15വേദികളിലായി 1500 ലധികം മത്സരാത്ഥികൾ പങ്കെടുത്തു. കൂരിയാട് സെക്ടർ തുടർച്ചയായി രണ്ടാമതും ജേതാക്കളായി. വെള്ളിയാഴ്ച്ച ആത്മീയ സമ്മേളനത്തോടെയായിരുന്നു തുടക്കം. ശനിയാഴ്ച്ച നടന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് ഹാഫിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എഴുതിയും പാടിയും പറഞ്ഞും മൂന്ന് ദിനങ്ങൾ വിദ്യാർത്ഥികൾ മാറ്റുരച്ചു. സഹിത്യോത്സവിന് തിളമേകാൻ 50അംഗ സ്മൈൽ സ്ക്വാഡ് പ്രവർത്തനനിരതരായി. ഹാപ്പി ഹോം, ന്യൂജൻ ഹാപ്പിനസ് തുടങ്ങിയ സെഷനുകൾ നടന്നു. ഉദ്യോഗ സ്വപ്നങ്ങൾക്ക് നിറം പകരാൻ കരിയർ ക്ലിനിക്ക്, പുസ്തകോത്സവം എന്നിവ നഗരിയിൽ ലഭ്യമായിരുന്നു. തീം സോങ് ലോഞ്ചിംഗ് സമസ്ത മലപ്പുറം മേഖല സെക്രട്ടറി സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട് നിർവ്വഹിച്ചു.
കാമ്പസ് വിഭാഗം മത്സരത്തിൽ വേങ്ങര മലബാർ കോളേജ് ജേതാക്കളായി. 33 മത് സാഹിത്യോത്സവിന് ഇരിങ്ങല്ലൂർ സെക്ടർ ആതിഥ്യമരുളും.
സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി പ്രാർത്ഥന നിർവ്വഹിച്ചു. എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അഫ്ളൽ വളാഞ്ചേരി അമോദന പ്രഭാഷണം നടത്തി.
അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി, ടിടി അഹ്മദ് കുട്ടി സഖാഫി, ഇബ്രാഹീം ബാഖവി ഊരകം, സ്വബാഹ് മുണ്ടുമുഴിക്കൽ, ഉസ്മാൻ ബാഖവി, സോഷ്യൽ അസീസ് ഹാജി
അസീസ് കുറ്റൂർ, സ്വഫ് വാൻ സഖാഫി, മുനവ്വർ കുഴിപ്പുറം, തുടങ്ങിയവർ സംബന്ധിച്ചു.