നെല്ലിപ്പറമ്പ് റോഡിലെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ഭരണാനുമതി

കുറ്റാളൂർ അധികാരത്തൊടി പൊതുമരാമത്ത് റോഡിൽ നെല്ലിപ്പറമ്പ് ഭാഗത്തെ അപകടാവസ്ഥ പരിഹരിക്കുന്നതിന് 98.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ അറിയിച്ചു. 

കാലവർഷം ആരംഭിച്ചതോടെ 
ശക്തമായ മഴയിലാണ് കുറ്റാളൂർ അധികാരത്തൊടി പൊതുമരാമത്ത് റോഡ് ഊരകം നെല്ലിപ്പറമ്പ് ഭാഗത്ത് റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞു വീണ് അപകടാവസ്ഥയിലായത്. മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നും, മലപ്പുറം പരപ്പനങ്ങാടി പ്രധാന പാതക്ക് ബദലായും യാത്രക്കാർ ദിനേന ഉപയോഗിക്കുന്ന പ്രസ്തുത റോഡ് അപകടാവസ്ഥയിലായത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 

അടിയന്തിര പരിഹാരം എന്ന നിലയിൽ എം എൽ എ യുടെ ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ താൽക്കാലിക സംരക്ഷണ ഭിത്തി ഒരുക്കിയിരുന്നെങ്കിലും ഗതാഗതം പൂർണമായി പുനരാരംഭിച്ചിരുന്നില്ല. ശാശ്വത പരിഹാരത്തിനായി എം എൽ എ യുടെ തന്നെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥർ വളരെ വേഗത്തിൽ തന്നെ ഡി പി ആർ തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് തന്നെ വിഷയം അവതരിപ്പിച്ച് നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനിടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം വന്നത് കാരണം ചെറിയ കാലതാമസം വന്നെങ്കിലും തുടർന്ന് ഭരണാനുമതി ലഭ്യമാവുകയാണുണ്ടായത് . 

 ടെണ്ടർ നടപടികൾ വേഗത്തിലാക്കി പൂർത്തീകരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ഓവുചാൽ , സംരക്ഷണ ഭിത്തി എന്നിവ  പൂർത്തിയാക്കി ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാനും യാത്രക്കാരുടെ ആശങ്ക പരിഹരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}